Advertisement

കത്‌വ പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും

April 25, 2018
Google News 0 minutes Read
kathua case

കത്‌വ പീഡന കൊലപാതകത്തിൽ മാധ്യമങ്ങൾ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഏപ്രിൽ 18 ന് കേസ് പരിഗണിച്ച കോടതി പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ സ്ഥാപനങ്ങൾ 10 ലക്ഷം രൂപ പിഴയടക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനിടെ കേസിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച പ്രതികളുടെ അഭിഭാഷകന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്‌വ കോടതിയെ സമീപിക്കും.

കത്‌വയിൽ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്ക് ഡൽഹി ഹൈകോടതി നേരത്തെ 10 ലക്ഷം രൂപ വീതം പിഴയിട്ടിരുന്നു. തുക ജമ്മുകശ്മീരിലെ ഇരകളുടെ പുനരധിവാസ ഫണ്ടിലേക്ക് നൽകുമെന്നും കോടതി അറിയിച്ചിരുന്നു. കേസിന്റെ തുടർനടപടികളാണ് ഇന്ന് നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here