Advertisement

സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം

April 25, 2018
Google News 0 minutes Read
govt school

സർക്കാർ സ്‌കൂളുകളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ നാലര ലക്ഷം വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂർത്തിയാകും. രണ്ട് ജോഡി യൂനിഫോമാണ് ഒരു വിദ്യാർഥിക്ക് നൽകുന്നത്.

വിവിധ നിറങ്ങളിലെ 23 ലക്ഷം മീറ്റർ തുണിയാണ് ഹാന്റക്‌സും ഹാൻവീവും ഇതിനായി തയ്യാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഹാന്റക്‌സും മറ്റു ജില്ലകളിൽ ഹാൻവീവുമാണ് യൂനിഫോം തയ്യാറാക്കി വിതരണം ചെയ്യുന്നത്.

യൂണിഫോം തയ്യാറാക്കിയതിലൂടെ ഈ മേഖലയിൽ നിരവധി പേർക്ക് തൊഴിലവസരം ലഭിച്ചു. നാലായിരത്തിലധികം തൊഴിലാളികൾക്ക് നേരിട്ട് തൊഴിൽ ലഭിച്ചു. ആയിരം തറികൾ പുതുതായി സ്ഥാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളാണ് നൂൽ ലഭ്യമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here