ആണവകരാറിൽ നിന്ന് അമേരിക്ക പിൻമാറിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും : ഇറാൻ

ഇറാനുമായുള്ള ധാരണകൾ ഏകപക്ഷീയമായി ലംഘിച്ചാൽ ഇറാൻ വെറുതെയിരിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ആണവകരാറിൽ നിന്ന് അമേരിക്ക പിൻമാറിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇറാന്റെ മുന്നറിയിപ്പ് നൽകി.
മെയ് 12 നു മുമ്പ് ഇറാനുമായുള്ള ആണവകരാർ പുനപരിശോധിക്കുമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ നിലപാടിനെതിരെ കടുത്ത പ്രതികരണവുമായാണ് ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. കരാറിൽ ഉറച്ചു നിൽക്കുക അല്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ കരുതിയിരിക്കുക എന്നാണ് ട്രംപിനോട് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ മുന്നറിയിപ്പ്.
ആണവകരാറിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിനെതിരെ നിലനിൽക്കുന്ന യൂറോപ്യൻ യൂണിയന്റെ നിലപാടിനെ ഇറാൻ ശ്ലാഘിച്ചു. കഴിഞ്ഞ ദിവസം ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കരാറിൽ നിന്ന് പിന്മാറരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here