പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസ്; ആസാറാം ബാപ്പുവിന് ജീവപര്യന്തം

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജോധ്പൂര്‍ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനായി വിധിച്ച സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആസാറാം ബാബുവിന് ജീവപര്യന്തം. അനുയായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. അനുയായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. മൂന്ന് പ്രതികള്‍ക്കും ഓരോ ലക്ഷം രൂപ വീതം പിഴയും അടക്കണം. ജോധ്പൂര്‍ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബാപ്പുവടക്കം മൂന്നു പ്രതികൾ കുറ്റക്കാരെന്ന് ജോധ്പൂര്‍ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആസാറാം ബാപ്പു കുറ്റക്കാരനെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യ അതീവ ജാഗ്രതയിലാണുള്ളത്‍.രാജസ്ഥാനടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ സുരക്ഷശക്തമാക്കി. ആസാറാം ബാപ്പുവിന്‍റെ അനുയായികളായ അഞ്ഞൂറിലധികം ആളുകളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.
2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്‌സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതികളുടെ പേരില്‍ ചുമത്തിയിരുന്നു. ആസാറാമിനു പുറമേ, ശിവ, ശില്പി, പ്രകാശ് എന്നിവരും പ്രതികളാണ്. ആസാറാമിനെതിരേ ഗുജറാത്തിലും ഒരു ബലാല്‍സംഗക്കേസുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here