ബലാത്സംഗക്കേസ്; സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം

ബലാത്സംഗക്കേസിൽ ആസാറാം ബാപ്പുവിന് ജീവപര്യന്തം. സൂറത്ത് സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഗുജറാത്ത് ഗാന്ധിനഗർ കോടതിയുടെ വിധി. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍വെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.(asaram bapu gets life imprisonment in rape case)
നിലവിൽ മറ്റൊരു ബലാത്സംഗ കേസിൽ ജോഗ്‌ധപൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ആസാറാം. 2013-ലാണ് ശിഷ്യയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
Read Also: സ്വർണത്തിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാം; നിക്ഷേപിക്കേണ്ടത് എവിടെ ?
ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.കെ. സോണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ.
Story Highlights: asaram bapu gets life imprisonment in rape case