നടുറോഡിൽ മോഡലിനെ അക്രമിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

akarshi assualt

ഇൻഡോറിൽ മോഡലിനെ അക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഏപ്രിൽ 22 ന് ടൂ വീലറിൽ യാത്ര ചെയ്യവെ തിരക്കേറിയ റോഡിൽ വച്ച് രണ്ടു പേർ ചേർന്ന് മോഡൽ ആകർഷിയുടെ സ്‌കേർട്ട് പിടിച്ചു വലിച്ച കേസിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

സിസിടിവി ദൃശ്യങ്ങൾ പ്രതികളെ പിടികൂടാൻ സഹായിച്ചു. ഇരുവരും നഗരത്തിലെ റെഡിമെയ്ഡ് ഷോപ്പിലെ ജോലിക്കാരാണ്, പൊലീസ് പറഞ്ഞു.

ട്വിറ്ററിലൂടെ ആകർഷി തനിക്ക് നേരിടേണ്ടി വന്ന അക്രമത്തെ കുറിച്ച് പറയുകയും പരിക്കേറ്റ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. തൻറെ പാവാടയുടെ കീഴിൽ എന്താണെന്നു കാണട്ടെയെന്ന് പറഞ്ഞായിരുന്നു അക്രമികൾ പവാട പിടിച്ച് വലിക്കാൻ ശ്രമിച്ചത്. അവരെ എതിർക്കാൻ ശ്രമിച്ചപ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും താഴെ വീഴുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top