ലിഗയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം നല്‍കി

ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിദേശ വനിത ലിഗയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം സഹോദരി ഇല്‍സക്ക് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. തന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഇല്‍സ പ്രതികരിച്ചു.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐ.എ.എസ്, അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ് അനില്‍ എന്നിവര്‍ നേരിട്ടെത്തിയാണ് ഇല്‍സക്ക് ചെക്ക് കൈമാറിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here