കുപ്പിവെള്ളത്തെ ആവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ;വ്യാപാരികള്‍ വില കുറയ്ക്കേണ്ടി വരും

കുപ്പിവെള്ളം വില കുറച്ച് വില്ക്കാന് വ്യാപാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമം. കുപ്പിവെള്ളം വില കുറച്ച് വില്ക്കാന് തയ്യാറാവാത്തതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന് പറഞ്ഞു.
കുപ്പിവെള്ളം ആവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ നിയമവശങ്ങളെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. അതേ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുപ്പിവെള്ളം 12 രൂപയ്ക്ക് വില്ക്കമമെന്ന സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടും വ്യാപാരികള്‍ അത് പാലിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. കുപ്പിവെള്ളം എട്ട് രൂപയ്ക്ക് നല്കാന് നിര്‍മ്മാതാക്കള്‍ തയ്യാറാണ്. എന്നാല്‍, 12 രൂപയ്ക്ക് വില്ക്കാന് വ്യാപാരികള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ കുപ്പിവെള്ളത്തെ ആവശ്യ സാധനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ ശ്രമം.
നിയമനിർമ്മാണം നടത്തുന്നതോടെ വ്യാപാരികൾ 12 രൂപയ്ക്ക് കുപ്പിവെള്ളം വിൽപന നടത്തേണ്ടി വരും. അല്ലാത്തപക്ഷം സർക്കാരിന് നടപടി സ്വീകരിക്കാം. നിലവിലെ സാഹചര്യത്തിൽ സർക്കാരിന് ഈ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. ഇതു മറികടക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here