Advertisement

ശരീരത്തിലെ ഹിമോഗ്ലോബിന്റെ കുറവ് നികത്താന്‍ എന്തെല്ലാം കഴിക്കണം?

April 26, 2018
Google News 1 minute Read

-ഹീമോഗ്ലോബിന്റെ കുറവ് നികത്താനായി ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങി വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക.

-പച്ച നിറത്തിലുളള ഇലവര്‍ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍, ഡ്രൈ ഫുഡ്‌സ് തുടങ്ങിയ അയണ്‍ കൂടുതലുള്ള ഭക്ഷ്യവസ്തുക്കള്‍ ദിവസവുമുളള ഭക്ഷണത്തില്‍ ശ്രദ്ധയോടെ ഉള്‍പ്പെടുത്തുക.

-പച്ചയിലകള്‍, ഉണങ്ങിയ ബീന്‍സ്, നിലക്കടല, വാഴപ്പഴങ്ങള്‍, തുടങ്ങിയ ഫോളിക്ക് ആസിഡ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുക. ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് ഇവ അത്യാവശ്യമാണ്.

-മാതളനാരകം, ഈന്തപ്പഴം, ബീറ്റ് റൂട്ട്, പയറുവര്‍ഗങ്ങള്‍, തണ്ണിമത്തന്‍, മത്തങ്ങയുടെ കുരു എന്നിവയും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് സഹായകരമായ ഭക്ഷണങ്ങളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here