Advertisement

കൊടും കുറ്റവാളികളുടെ പട്ടികയിൽ സൽമാൻ ഖാനും

April 27, 2018
Google News 1 minute Read
salman khan case offers 2 lakhs to beat salman khan

കേന്ദ്ര വനവകുപ്പിന്റെ കുറ്റവാളി പട്ടികയിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ പേരും. മുപ്പത്തിയൊമ്പാതാം നമ്പറുകാരനായാണ് സൽമാൻ ഖാന്റെ പേര് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജോധ്പൂർ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ് സൽമാൻ ഖാനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്. ഈ പട്ടികയിൽ കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് സൽമാൻ ഖാന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.

1972 ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കപ്പെട്ടവരാണ് സൽമാനൊപ്പം പട്ടികയിലുള്ള മറ്റു കുറ്റവാളികൾ.

salman khan name in

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here