Advertisement

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഒഴിവാക്കല്‍; ബസ് ഉടമകള്‍ രണ്ട് തട്ടില്‍

April 28, 2018
Google News 1 minute Read
private bus owners

വിദ്യാർഥികൾക്കു ബസിൽ കണ്‍സഷൻ നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ബസുടമകൾക്കിടയിൽ ഭിന്നത. വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കണ്‍സഷൻ നൽകില്ലെന്ന് പറയാൻ ബസ് ഉടമകൾക്ക് കഴിയില്ല. തീരുമാനം പറയേണ്ടത് സർക്കാരാണെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു യാ​​​ത്രാ​​​നി​​​ര​​​ക്കി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​കി​​​ല്ലെ​​​ന്നാണ് ഒരു വിഭാഗം സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ൾ കഴിഞ്ഞ ദിവസം അറിയിച്ചത്. ഡീ​​​സ​​​ൽ വി​​​ല 71 ക​​​ട​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​ര​​​ക്കി​​​ള​​​വ് ന​​​ൽ​​​കി യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​തു​​​കൊ​​​ണ്ടാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തെ​​​ന്നും കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് കോ​-​​ഓ​​ർ​​​ഡി​​​നേ​​​ഷ​​​ൻ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here