Advertisement

‘ചുമ്മാ ഇരിക്കുന്ന കുരങ്ങനോടാ നിന്റെ കളി’…വീഡിയോ വൈറല്‍

April 29, 2018
Google News 0 minutes Read

കുളത്തിന്റെ മതിലില്‍ ചുമ്മാ ഇരിക്കുന്ന കുരങ്ങനോട് സഞ്ചാരി കാണിച്ചത് എന്താണെന്നറിയണോ? ഒരു വെറൈറ്റിക്ക് വേണ്ടി കുരങ്ങനെ കുളത്തിലേക്ക് തള്ളിയിട്ടു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. തള്ളിയിട്ട കുരങ്ങന്‍ വെള്ളത്തിലേക്ക് വീണെങ്കിലും പോയതിനേക്കാള്‍ വേഗം തിരിച്ച് വന്നു. തിരിച്ച് വന്നെന്ന് മാത്രമല്ല, വെറുതെ ഇരിക്കുന്ന തന്നെ വെള്ളത്തിലേക്ക് തള്ളിയിട്ട സഞ്ചാരിയെ ആക്രമിക്കാന്‍ വേഗത്തില്‍ പാഞ്ഞു.

ചൈനയിലെ ഫ്യൂജിയാന്‍ പ്രവശ്യയിലുള്ള ഒരു ക്ഷേത്രത്തിലാണ് ഈ സംഭവം നടന്നത്. തന്റെ പിന്നാലെ വന്ന കുരങ്ങനില്‍ നിന്ന് രക്ഷപ്പെടാന്‍ ഒടുവില്‍ ആ സഞ്ചാരി ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറി. ഇതെല്ലാം കണ്ട് തൊട്ടടുത്ത് നിന്നിരുന്ന മറ്റൊരു കുരങ്ങന്‍ തന്റെ സുഹൃത്തിനെ സഹായിക്കാന്‍ ഓടിയെത്തുകയും ചെയ്തു. അപ്പോഴേക്കും സഞ്ചാരി ക്ഷേത്രത്തിനുള്ളില്‍ എത്തിയിരുന്നതിനാല്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്ന് നൈസായി രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here