അശ്വതി ജ്വാലയ്ക്കെതിരായ പോലീസ് അന്വേഷണം സ്വാഭാവികം; മന്ത്രി കടകംപള്ളി

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരായ പോലീസ് അന്വേഷണം നടത്തുന്നതില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പരാതി ലഭിച്ചാൽ പോലീസിന് അതേക്കുറിച്ച് അന്വേഷിക്കാതിരിക്കാനാകില്ല. പരാതി ശരിയോ തെറ്റോ എന്ന് അന്വേഷിക്കേണ്ടത് പോലീസാണെന്നും മന്ത്രി പറഞ്ഞു.
പരാതി ലഭിച്ചാല്‍ അന്വേഷിക്കുക എന്നതാണ് പോലീസിന്റെ ജോലി. അവര്‍ ജോലി ചെയ്യുന്നത് എങ്ങനെ തെറ്റാകും. അശ്വതിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. വ്യക്തിപരമായി അറിയാത്ത ഒരാള്‍ വ്യാജ പണപ്പിരിവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നുമാണ് അശ്വതി പ്രതികരിച്ചതെന്ന് കടകംപള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here