Advertisement

‘നാരദ മഹര്‍ഷി ഗൂഗിളിന് തുല്യം’; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

April 30, 2018
Google News 0 minutes Read

പുരാണകഥാപാത്രമായ നാരദ മഹര്‍ഷി ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് തുല്യനാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി. നാരദ അറിവിന്റെ നിറകുടമാണ്. എല്ലാറ്റിനെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ അറിവ് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഗൂഗിള്‍ ചെയ്തുകൊണ്ടിരിക്കുന്നതാണ് അന്ന് നാരദ മഹര്‍ഷി ചെയ്തിരുന്നത്. അത്രയും അറിവുള്ള വ്യക്തിയായിരുന്നു നാരദയെന്നും വിജയ് രൂപാണി പറഞ്ഞു.

“നാരദര്‍ ഒരുപാട് അറിവുള്ള മനുഷ്യനായിരുന്നു എന്നത് ഇന്നത്തെക്കാലത്ത് പ്രാധാന്യമുള്ളതാണ്. അദ്ദേഹത്തിന് ലോകത്തെ മുഴുവന്‍ കാര്യങ്ങളെ കുറിച്ചും അറിവുണ്ടായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മനുഷ്യകുലത്തിന്റെ നന്‍മയ്ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം. അത് വളരെ അനിവാര്യവുമായിരുന്നു”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന്റെ തുടര്‍ച്ചയായ പരിഹാസ്യ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് വിജയ് രൂപാണിയുടെ പ്രസ്താവന എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here