സിദ്ധരാമയ്യയെ പരിഹസിച്ച് മോദി; കലക്കന്‍ മറുപടിയുമായി സിദ്ധരാമയ്യ

കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കടന്നാക്രമിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. എന്നാല്‍, തന്നെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തിന് സിദ്ധരാമയ്യ കലക്കന്‍ മറുപടിയും കൊടുത്തു. ഇതോടെ വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് ഗോദ കൂടുതല്‍ ചൂടുപിടിക്കുമെന്ന് ഉറപ്പിക്കാം. ഇത്തവണ സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ കുറിച്ചായിരുന്നു മോദി വിമര്‍ശനം ഉന്നയിച്ചത്. പരിഹാസ സ്വരത്തിലായിരുന്നു മോദി സിദ്ധരാമയ്യക്കെതിരെ ആഞ്ഞടിച്ചത്.
രണ്ട് മണ്ഡലത്തിൽ സിദ്ധരാമയ്യയും ഒരു മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകനും മത്സരിക്കുന്നതിലൂടെ 2+1 ഫോർമുലയാണ് അദ്ദേഹം കർണാടകത്തിൽ നടപ്പാക്കുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം. നിലവിൽ സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് അദ്ദേഹം പുതിയ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതെന്നും ഇതാണു കർണാടകയിൽ മുഖ്യമന്ത്രി നടപ്പാക്കുന്ന വികസനമെന്നും മോദി കുറ്റപ്പെടുത്തി.
തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്കു മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽനിന്ന് (വഡോദര, വാരാണസി) മൽസരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകം ഇതേ ഭയം തന്നെയായിരുന്നോ പ്രധാനമന്ത്രി മോദി? ശരിയാണ്, നിങ്ങളൊരു 56 ഇഞ്ച് മനുഷ്യനാണ്. നിങ്ങൾക്ക് അതിബുദ്ധിപൂർവമുള്ള മറുപടികളുണ്ടാകും. ആ രണ്ടു സീറ്റ് മറന്നേക്കൂ സർ. കർണാടകയിൽ നിങ്ങളുടെ പാർട്ടി 60-70 സീറ്റ് പരിധി കടക്കില്ലെന്ന വസ്തുതയെക്കുറിച്ച് ആശങ്കപ്പെടൂ എന്നായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.
Was it fear that drove you to contest from 2 parliamentary constituencies (Varanasi & Vadodara) Mr. PM @narendramodi ? Of course you are a 56 inch man, you would have some clever explanation!!
Forget 2 seats, Sir. Worry about the fact that your party will not cross 60-70! https://t.co/Hr3V5x6sDE
— Siddaramaiah (@siddaramaiah) May 1, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here