Advertisement

ഷുഹൈബ് വധം; പോലീസിന് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

May 1, 2018
Google News 0 minutes Read

ഷുഹൈബിന്റെ രാഷ്ട്രീയ കൊലപാതകത്തില്‍ പോലീസിന് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചു. കേസില്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന ആവശ്യം കോടതി തള്ളി കളഞ്ഞു. സിബിഐ അന്വേഷണം ആവശ്യമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യമാണെന്ന ഹര്‍ജി വിശദമായി പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വെറും വിഡ്ഢികളാണെന്ന് കോടതി പരാമര്‍ശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here