അഭിഷേക് ബച്ചൻ ഇപ്പോഴും താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം; കളിയാക്കി ട്വിറ്റർ; തിരിച്ചടിച്ച് അഭിഷേക്

abhishek bachchan

പലപ്പോഴും താരങ്ങളെ കളിയാക്കാനുള്ള വേദിയായി മാറുകയാണ് ട്വിറ്റർ. അവിടെ ബോഡി ഷേമിങ്ങ് മുതൽ താരങ്ങൾക്ക് പിണഞ്ഞ അബദ്ധങ്ങൾ വരെ ചർച്ചയാകാറുണ്ട്. ബോളിവുഡ് താരം അഭിഷേക് ബച്ചനെ കളിയാക്കിയ ട്വിറ്ററാറ്റിയാണ് ിന്ന് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

അഭിഷേക് ബച്ചൻ ഇന്നും മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നു പറഞ്ഞായിരുന്നു കളിയാക്കൽ. എന്നാൽ അതിന് അഭിഷേക് കൊടുത്ത മറുപടിയാണ് കിടുക്കിയത്.

താൻ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും, അവർ എനിക്കുവേണ്ടി ഉണ്ടായതുപോലെ എനിക്ക് അവർക്കൊപ്പം ഉണ്ടാകാൻ സാധിക്കുന്നതിൽ അഭിമാനം തോന്നുവെന്നും അഭിഷേക് പറഞ്ഞു. നിങ്ങളും ഇത് ഇടക്ക് പരീക്ഷണം, ഒരു പക്ഷേ നിങ്ങളെ കുറിച്ച് നിങ്ങൾക്കും നല്ലത് തോന്നിയേക്കാം എന്ന് ഒരുപദേശവും കൂട്ടത്തിൽ ചേർക്കാൻ താരം മറന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top