പീഡനത്തിന് കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മ : ബിജെപി എംഎൽഎ

രാജ്യത്ത് പീഡനങ്ങൾ വർധിക്കാൻ കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. പെൺകുട്ടികളെ രക്ഷിതാക്കൾ സ്വതന്ത്രമായി വിടുന്നതാണ് ബലാത്സംഗങ്ങൾ കൂടാൻ കാരണമെന്നാണ് എംഎൽഎയുടെ അഭിപ്രായം. ബല്ലില്ലാ ജില്ലയിലെ ബൈരിയ എംഎൽഎ സുരേന്ദ്ര സിങാണ് പ്രസ്താവനയ്ക്ക് പിന്നിൽ.
15 വയസുവരെ കുട്ടികളെ അനുസരണയോടെ വളർത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്. അതിന് പകരം കുട്ടികളെ ഒരു നിയന്ത്രണവുമില്ലാതെ ചുറ്റിക്കറങ്ങാൻ രക്ഷിതാക്കൾ അനുവദിക്കുകയാണ്. ഇത് സാമൂഹിക വിപത്തിന് ഇടയാക്കും. ഇതാണ് പീഡനങ്ങൾ വർധിക്കാൻ കാരണമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
കുട്ടികളെ എപ്പോഴും നിയന്ത്രിച്ച് നിർത്തണം. അവരെ മാതാപിതാക്കളുടെ പരിധിക്കുള്ളിൽ നിന്ന് പുറത്ത് വിടരുത്. മൊബൈൽ ഫോൺ പോലുള്ള കാര്യങ്ങൾ അവരിൽ നിന്ന് മാറ്റി നിർത്തണമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
മുമ്പും ബിജെപി എംഎൽഎമാർ ജീൻസും, മൊബൈൽ ഫോണും പെൺകുട്ടികൾക്ക് നൽകരുതെന്നും, അവ അവരെ വഴിതെറ്റിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here