വൈൽഡ് ലൈഫ് പാർക്ക് ഉടമയെ സിംഹം കടിച്ചുകൊണ്ടുപോയി; ഞെട്ടിക്കുന്ന വീഡിയോ

സഞ്ചാരികൾ കാഴ്ച്ചകാരായി നിൽക്കെ വൈൽഡ് ലൈഫ് പാർക്ക് ഉടമയെ സിംഹം കടിച്ചു കൊണ്ടുപോയി. ദക്ഷിണാഫ്രിക്കയിലെ മർകേല പ്രഡേറ്റർ പാർക്ക് എന്ന സ്വകാര്യ വൈൽഡ് ലൈഫ് പാർക്കിൽ വെച്ചാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്. വൈൽഡ് ലൈഫ് പാർക്ക് ഉടമ 67കാരനായ ബ്രിട്ടൻ സ്വദേശി മൈക്ക് ഹോഡ്ജിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂട്ടിനുള്ളിൽ കയറിയപ്പോഴാണ് മൈക്കിനെ സിംഹം ആക്രമിച്ചത്. എതിർദിശയിൽ സിംഹം നടന്നുപോകുന്നത് നോക്കി ഉറപ്പിച്ചതിന് ശേഷമാണ് മൈക്ക് കൂട്ടിലേക്ക് കയറിയത്. എന്നാൽ മൈക്ക് കൂട്ടിലെത്തിയത് അറിഞ്ഞ സിംഹം ഓടിയടുക്കുകയായിരുന്നു. അതിവേഗത്തിൽ ഓടിയെത്തിയ സിംഹം കൂട്ടിൽ നിന്നും പുറത്തുകടക്കും മുമ്പേ മൈക്കിനെ പിടികൂടി നിലത്തേക്ക് വലിച്ചിട്ടു.
ഏറെ വൈകാതെ പാര്‍ക്കിലെ കാവല്‍ക്കാരില്‍ ഒരാള്‍ തോക്കുമായെത്തി സിംഹത്തെ വെടിവെച്ച് വീഴ്ത്തി. മൈക്കിന്റെ പുറത്തും കഴുത്തിലും സിംഹത്തിന്റെ പല്ലും നഖവും കൊണ്ട് പരിക്കേറ്റിട്ടുണ്ട്.
Mike Hodge attacked by lion in Thabazimbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here