Advertisement

‘ഞാനും ഒരു നെയ്ത്തുകാരനായിരുന്നു’; പിണറായി വിജയന്‍

May 2, 2018
Google News 0 minutes Read
Pinarayi Vijayan CM

വിദ്യാഭ്യാസകാലത്ത‌് നെയ‌്ത്തു തൊഴിൽ പഠിച്ചിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ‌്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോമിന്റെയും പാഠപുസ‌്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ‌്ഘാടനം മണക്കാട‌് സ‌്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൈത്തറിയെപ്പറ്റി അറിയാത്തവർക്ക‌്,  നെയ്യാനുള്ള പരിശീലനം നൽകുന്നുവെന്നൊക്കെ കേൾക്കുമ്പോൾ  വർഷങ്ങൾ നീണ്ട പരിശീലനമാണെന്ന്‌ തോന്നും. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട‌് പഠിക്കാൻ കഴിയുന്ന തൊഴിലാണ‌് നെയ‌്ത്ത‌്. എസ‌്എസ‌്എൽസി പരീക്ഷ കഴിഞ്ഞപ്പോൾ സ്ഥലത്തില്ലാതിരുന്ന കാരണത്താൽ കോളേജിൽ ചേരാനുള്ള അപേക്ഷ നൽകാൻ താമസിച്ചുപോയി. ഒരു വർഷം നഷ്ടമാകുമെന്നോർത്തപ്പോൾ ‌എന്തുചെയ്യുമെന്നായി ആലോചന. അടുത്തുള്ള നെയ‌്ത്തുശാലയിൽപോയി നെയ്യാൻ തീരുമാനിച്ചു. പഠിക്കാൻ ഒരുപാട‌് മാസമൊന്നുമെടുത്തില്ല. നെയ‌്തിട്ട‌് കൂലിയും വാങ്ങിയ ആളാണ‌് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈയടികളോടെയാണ‌് മുഖ്യമന്ത്രിയുടെ വാക്കുകളെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിറഞ്ഞ സദസ‌് സ്വീകരിച്ചത‌്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here