ഷാർജയിലെ മഴമുറി; ഈ മഴയത്തിറങ്ങിയാൽ നനയില്ല; കാരണം

ഷാർജ സ്വദേശികൾക്ക് മഴയനുഭവം പകർന്ന ഷാർജയിലെ മഴമുറിയാണ് ഇന്ന് വാർത്തകളിൽ നിറയുന്നത്. കൃത്രിമ മഴ പെയ്യുക്കുന്നുവെന്ന വാർത്തകൾ നാം കേട്ടിട്ടുണ്ടെങ്കിൽ ഒരു മുറിയിൽ മഴ പെയ്യിക്കുക ഇതാദ്യമാണ്. മധ്യപൂർവ ദേശത്തെ ആദ്യ മഴമുറിയാണ് ഷാർജയിൽ ഒരുക്കിയിരിക്കുന്നത്.
അൽ മജർറയിൽ മുബാറക് സെൻററിന് എതിർവശമുള്ള റെയിൻ റൂമിലാണ് മഴ തിമിർത്ത് പെയ്യുന്നത്. 1460 ചതുരശ്ര അടിയിലാണ് മഴമുറി പണിതിരിക്കുന്നത്. നിരവധി പേരാണ് മഴയനുഭവം ആസ്വദിക്കുവാനായി ഇവിടേക്ക് ഒഴുകിയെത്തുന്നത്.
മധ്യപൂർവദേശത്തെ ആദ്യ മഴമുറി ന്നെതിലുപരി ഈ മഴമുറിക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. ഈ മഴ കൊണ്ടാൽ നനയില്ല ! നമ്മുടെ ചലനമനുസരിച്ച് മഴ മാറി സഞ്ചരിക്കും. അതുകൊണ്ടാണ് പെരുംമഴ പെയ്യുന്ന മഴമുറിയിൽ നിന്നാൽ നാം നനയാത്തത്.
റാൻഡം ഇന്റർനാഷ്ണലാണ് ഈ മഴയനുഭവം ഒരുക്കിയിരിക്കുന്നത്. 2012 ൽ ലണ്ടനിലെ ബാർബിക്കനിലാണ് ആദ്യമായി ലോകത്ത് മഴമുറി പണിയുന്നത്. ഏപ്രിൽ 29 നാണ് ഷാർജയിലെ മഴമുറി ഉദ്ഘാടനം ചെയ്യുന്നത്. ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമിയാണ് ഷാർജയിലെ മഴമുറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here