ഇത് കാൻവയുടെ സ്ഥാപക; ഒരുപക്ഷേ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ സിഇഒ ആയിരിക്കാം ഈ യുവതി !

പത്താം ക്ലാസിലും പ്ലസ് ടുവിലും, കോളേജിലുമെല്ലാം റാങ്ക് പെൺകുട്ടികൾക്ക്, എന്നാൽ ലോകത്തെ നയിക്കുന്നതെല്ലാം ആണുങ്ങൾ, ലോകത്തെ മുൻനിര കമ്പനികളായ ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയുടേയെല്ലാം തലപ്പത്ത് പുരുഷന്മാർ…കാരണം സ്ത്രീകൾക്ക് കാണാതെ പഠിച്ച് പരീക്ഷ എഴുതാനെ അറിയൂ…കാണാതെ പഠിക്കുന്നത് പോലയല്ലല്ലോ ഒരു സ്ഥാപനത്തെ നയിക്കുന്നത്…പലപ്പോഴും, പല സ്ത്രീകളും കേട്ടിട്ടുള്ള പ്രയോഗമാണ് അത്. തർക്കിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും നമുക്ക് ഏതൊക്കെ കമ്പനികളുടെ തലപ്പത്ത് സ്ത്രീകൾ ഉണ്ടെന്ന കാര്യത്തെ കുറിച്ച് അറിയില്ല. എന്നാൽ മേരി ബാറ (ജിഎം മോട്ടോഴ്‌സ്), ജിന്നി റോമെറ്റി (ഐബിഎം), ഇന്ദ്ര നൂയി (പെപ്‌സികോ), സാഫ്ര കാറ്റ്‌സ് (ഒറാക്കിൾ), മിഷേൽ ബക്ക് (ഹെർഷി)
എന്നിങ്ങനെ നിരവധി സ്ത്രീകൾ ബില്ല്യണുകൾ മൂല്യമുള്ള  സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരാണ്. ഈ നിരയിലേക്കാണ് നമ്മുടെ മെലാനി പെർക്കിൻസ് എത്തുന്നത്.

youngest ceo founder of canva

മെലാനി പെർക്കിൻസ് എന്ന പേര് അത്ര സുപരിചിതമല്ല. എന്നാൽ കാൻവ എന്തെന്ന് നമുക്കെല്ലാവർക്കും അറിയാം. ഫോട്ടോഷോപ്പോ മറ്റ് സ്ങ്കീർണ ആപ്ലിക്കേഷനുകളോ കൂടാതെ ഏതൊരാൾക്കും ലളിതമായി ഒരു ഗ്രാഫിക്‌സ് കാർഡ് ചെയ്‌തെടുക്കാൻ സഹായിക്കുന്ന കാൻവ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിട്ട് നാളേറെയായി. മെലാനി പെർക്കിൻസാണ് കാൻവയുടെ സിഇഒ. വെറും 30 വയസ്സുമാത്രമേ ഇവർക്ക് പ്രായമുള്ളു.

youngest ceo founder of canva

2006 ൽ തന്റെ പത്തൊമ്പതാം വയസ്സിലാണ് മെലാനിയുടെ മനസ്സിൽ കാൻവ ന്നെ ആശയം ഉരുത്തിരിയുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സർവ്വകലാശാലയിലെ കോമേഴ്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയായിരുന്നു മെലാനി. പഠനകാലത്ത് ചെറിയ ഗ്രാഫിക്‌സ് കാർഡ് ചെയയ്ാനും ഹൈ ക്വാളിറ്റി ഫയലുകൾ എക്‌സ്‌പോർട്ട് ചെയ്യാനുമെല്ലാം എളുപ്പമാർഗങ്ങളില്ലാതെ വലഞ്ഞ മെലാനി എന്തുകൊണ്ട് ആർക്കും ഉപയോഗിക്കാവുന്ന ഒരു സംവിധാനം ഉണ്ടാക്കികൂട ന്നെ് ചിന്തിച്ചു. ഈ ചിന്തിയിൽ നിന്നാണ് കാൻവ ജന്മം കൊള്ളുന്നത്.

youngest ceo founder of canva

Melanie Perkins and Cliff Obrecht

അങ്ങനെ തന്റെ ബിസിനസ്സ് ഐഡിയ പരീക്ഷിക്കാൻ തന്നെ മെലാനി തീരുമാനിച്ചു. ഇതിനായി തന്റെ കാമുകൻ ക്ലിഫിനെയും ഉൾപ്പെടുത്തി ഫ്യൂഷൻ ബുക്കസ് ന്നെ വെബ്‌സൈറ്റ് മെലാനി ആരംഭിച്ചു. തുടക്കത്തിൽ മെലാനിയുടെ വീട്ടിലായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ. അയൽപക്കകാരിൽ നിന്നും കടംവാങ്ങിയാണ് വെബ്‌സൈറ്റ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പതിയെ പതിയെ ഫ്യൂഷൻ ബൂക്ക്‌സ് എന്ന വൈബ്‌സൈറ്റ് ഓസ്‌ട്രേലിയയിലെ റ്റേവും വലിയ ഇയർബുക്ക് പബ്ലിഷറായി മാറി. ബിസിനസ്സ് വിജയമായതോടെ പഠനം നിർത്തി ബിസിനസ്സിലേക്ക് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ മെലാനി നിർബന്ധിതയായി. അങ്ങനെ ഇയർബുക്ക് മാത്രമല്ലാതെ ഒരുപടി മുന്നിലേക്ക് ഫ്യൂഷൻബുക്ക്‌സിനെ കൊണ്ടുപോകാൻ മെലാനി തീരുമാനിച്ചു. അങ്ങനെയാണ് മെലാനി കാൻവയിലേക്ക് എത്തുന്നത്.

youngest ceo founder of canva

പഠനം പാതിവഴിയിൽ ഉപേക്ഷിച്ച മെലാനി പെർകിൻസ് തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് സിലിക്കൺ വാലിയിലെ പ്രശസ്ത ടെക്ക്‌നോളജി ഇൻവെസ്റ്റർ ബിൽ തായിയെ കാണാൻ പോകുന്നത്. ഓസ്‌ട്രേലിയയിൽ നിന്നും കാലിഫോർണിയയിലേക്ക് മെലാനി പറന്നത് ഈ ഒരൊറ്റ ഉദ്ദശത്തിനാണ്.

മെലാനിയുടെ ബിസിനസ്സ് ഐഡിയ ബില്ലിന് അധികം ഇഷ്ടമായതായി ആദ്യം മെലാനിക്ക് തോന്നിയില്ല. കാരണം മെലാനി സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധ തന്റെ ഫോണിലായിരുന്നു. പക്ഷേ മെലാനിയുടെ മുൻവിധികളെ തോൽപ്പിച്ച് ബിൽ സിലിക്കൺ വാലിയിലെ മറ്റ് ഇൻവെസ്റ്റേഴ്‌സ്, എഞ്ചിനിയർമാർ, ഡെവലപ്പോഴ്‌സ് ന്നെിവർക്ക് മെലാനിയെ പരിചയപ്പെടുത്തി കൊടുത്തു. മാത്രമല്ല കാൻവയിലേക്ക് സ്വയം ഇൻവെസ്റ്റ് ചെയ്യാൻ അദ്ദേഹം തയ്യാറാവുകയും ചെയ്തു !

youngest ceo founder of canva

Canva co-founders Melanie Perkins, Cliff Obrecht and Cameron Adams

ഇന്ന് ഒരു ബില്ല്യൺ ഡോളർ വിലമതിക്കുന്ന സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായി മാറിയിരിക്കുകയാണ് കാൻവ. മെലാനിയുടെ നേതൃത്വത്തിൽ ക്ലിഫ്, കാമെറൂൺ എന്നിവർ ചേർന്ന് രൂപംകൊടുത്ത കാൻവ ഇന്ന് കോടിക്കണക്കിനാളുകളുടെ ഡിസൈനിങ്ങ് സ്വപ്‌നങ്ങളാണ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. 179 രാജ്യങ്ങളിലായി 10 മില്ല്യണിലധികം ഉപഭോക്താക്കൾ, ഓരോ സെക്കൻഡിലും പത്ത് പുത്തൻ ഡിസൈനുകൾ…ചെറുതല്ല മെലാനി കെട്ടിപ്പൊക്കിയ സാമ്രാജ്യം !

അടുത്ത തവണ കാൻവ ഉപയോഗിച്ച് ട്രോൾ പോസ്റ്റുകൾ ഉണ്ടാക്കുമ്പോൾ ‘ പത്താം ക്ലാസിലും പ്ലസ് ടുവിലും, കോളേജിലുമെല്ലാം റാങ്ക് പെൺകുട്ടികൾക്ക്, എന്നാൽ ലോകത്തെ നയിക്കുന്നതെല്ലാം ആണുങ്ങൾ’ എന്ന ട്രോൾ ഒഴിവാക്കുമല്ലോ !

youngest ceo founder of canva‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More