Advertisement

റെഡ്ഡി സഹോദരങ്ങള്‍ക്ക് സീറ്റ് നല്‍കിയത് അമിത് ഷായുടെ ആഗ്രഹപ്രകാരം; യെദ്യൂരപ്പ

May 3, 2018
Google News 0 minutes Read

അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ക്ക് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഗ്രഹപ്രകാരമാണെന്ന് കര്‍ണാടകത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ്. യെദ്യൂരപ്പ.

റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ബി​ജെ​പി​ക്കു​നേ​രെ കോണ്‍ഗ്രസ് ആക്രമണം ശക്തമാകുമ്പോഴാണ് ​യെ​ദ്യൂ​ര​പ്പയുടെ വെളിപ്പെടുത്തല്‍. ഖ​നി അ​ഴി​മ​തി​യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ജ​നാ​ർ​ദ​ൻ റെ​ഡ്ഡി മ​ത്സ​രി​ക്കേ​ണ്ടെ​ന്നു മാ​ത്ര​മാ​ണ് അ​മി​ത് ഷാ ​നി​ർ​ദേ​ശി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രാ​യ ക​രു​ണാ​ക​ർ റെ​ഡ്ഡി​ക്കും സോ​മ​ശേ​ഖ​ർ റെ​ഡ്ഡി​ക്കും സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ അ​മി​ത് ഷാ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യെ​ദ്യൂ​ര​പ്പ പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here