ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ‘രമേഷ് ആന്‍ഡ് സുരേഷ്’ ട്വീറ്റ് വിവാദത്തില്‍
ചെന്നൈ സുപ്പര്‍ കിംഗ്‌സിന്റെ ട്വീറ്റ് വിവാദത്തില്‍. ചെന്നൈ താരം സുരേഷ് റെയ്‌നയും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും നടന്നു വരുന്ന ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ‘രമേഷ് ആന്‍ഡ് സുരേഷ്’ എന്ന് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സച്ചിന്‍ ആരാധകരും ക്രിക്കറ്റ് പ്രേമികളും വിമര്‍ശനവുമായി എത്തി. സ്വകാര്യ ചോക്ലേറ്റ് കമ്പനിയുടെ പ്രശസ്തമായ പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേരാണ് നല്‍കിയിരുന്നത്.
സച്ചിന്റെ പിതാവ് രമേശ് ടെണ്ടുല്‍ക്കറെ അപഹസിക്കുന്നതാണ് ട്വീറ്റെന്ന് ആരാധകര്‍ രോഷത്തോടെ പ്രതികരിക്കാന്‍ തുടങ്ങി. ഇതിഹാസ താരത്തിന്റെ പിതാവിനെ അപമാനിക്കുന്ന പോസ്റ്റായി ആരാധകര്‍ സംഭവത്തെ കണ്ടതോടെ ട്വീറ്റ് വിവാദമായി. പല ആരാധകരും ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
Ramesh and Suresh ?#whistlepodu pic.twitter.com/MIPjSmb88g
— Chennai Super Kings (@ChennaiIPL) April 29, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here