ക്യാപ്റ്റന്‍ അത്ര ‘കൂള്‍’ ആയിരുന്നില്ല; ജഡേജ ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ ധോണിയുടെ മുഖം മാറി
പൊതുവേ കളിക്കളത്തില്‍ വളരെ സിംപിള്‍ ആണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. അതിനാലാണ് എല്ലാവരും അയാളെ ക്യാപ്റ്റന്‍ കൂള്‍ എന്ന ചെല്ലപ്പേരില്‍ അഭിസംബോധന ചെയ്യുന്നത്. എന്നാല്‍, ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ മുഖം അത്ര കൂള്‍ ആയിരുന്നില്ല. കൂള്‍ ക്യാപ്റ്റന്റെ മുഖം കനംവെക്കുന്നത് ക്യാമറകള്‍ അതിവേഗം ഒപ്പിയെടുത്തു. ഇന്ത്യന്‍ താരം ജഡേജയാണ് ധോണിയുടെ മുഖം മാറാന്‍ കാരണമായത്. ബാറ്റിംഗിലും ബൗളിംഗിലും ഈ സീസണില്‍ കാര്യമായൊന്നും ടീമിന് വേണ്ടി സംഭാവന ചെയ്യാന്‍ സാധിക്കാത്ത താരം ഫീല്‍ഡിംഗിലും പിഴച്ചത് ക്യാപ്റ്റന്‍ ധോണിക്ക് അത്ര പിടിച്ചില്ല. ധോണിയുടെ മുഖം പെട്ടന്ന് മാറി. മത്സരത്തിലെ നിര്‍ണായകമായ രണ്ട് ക്യാച്ചുകള്‍ ജഡേജ പാഴാക്കി. അതേ തുടര്‍ന്നുള്ള ധോണിയുടെ മുഖഭാവം അത്ര കൂള്‍ ആയിരുന്നില്ല.
Jaddu’s double blip on the field https://t.co/okC8jeLrjr
— Jithesh Jithu (@jithesh2525) May 4, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here