ജനാര്‍ദ്ദന റെഡ്ഡി തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്നു സുപ്രീം കോടതി

അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ട ഖനി ഉടമ ജനാർദന റെഡ്ഡി ബെല്ലാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് സുപ്രീം കോടതി വിലക്ക്. സഹോദരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ജനാർദന റെഡ്ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയ ജനാർദന റെഡ്ഡി ബെല്ലാരിയിൽ പ്രവേശിക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സുപ്രീംകോടതി വിലക്കിയിരുന്നു. ഇതിൽ ഇളവ് ആവശ്യപ്പെട്ട് മൂത്ത സഹോദരൻ സോമശേഖര റെഡ്ഡിക്ക് വേണ്ടി പ്രചാരണം നടത്താൻ അനുമതി തേടിയാണ് ജനാർദൻ റെഡ്ഡി സുപ്രീം കോടതിയെ സമീപിച്ചത്. ബെല്ലാരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് സോമശേഖര റെഡ്ഡി. ജനാർദന റെഡ്ഡിക്ക് ജാമ്യം കിട്ടാൻ ജഡ്ജിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ പ്രതിയാണ് സോമശേഖര റെഡ്ഡി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here