ഗാസയില്‍ സ്ഫോടനം; ആറ് മരണം

ഗാസയിലുണ്ടായ സ്ഫോടനത്തിൽ ആറ് മരണം. പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദെയര്‍ അല്‍ ബലാ പ്രവിശ്യയിലാണ് സംഭവം. സ്ഫോടനത്തിന് പിന്നിൽ ഇസ്രേലി സൈന്യമാണെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അൽ- ക്വാസം ബ്രിഗേഡ്സ് ആരോപിച്ചു. എന്നാൽ ആരോപണത്തെ ഇസ്രയേൽ സൈന്യം തള്ളി. കൊല്ലപ്പെട്ടവർ ഹമാസിന്റെ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്.
അതിർത്തിയിൽ ഇസ്രേലി സൈന്യവും പലസ്തീൻ പ്രക്ഷോഭകരും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നുപേരിട്ട ആറാഴ്ച നീളുന്ന പ്രക്ഷോഭത്തിൽ നിരവധി പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here