ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാർ സുപ്രീം കോടതിയില്‍

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹർഷദ്‌റായ് യജ്നിക് എന്നിവരാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‍റെ തീരുമാനത്തിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്.
അന്വേഷണസമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അത് നിര്‍വഹിച്ചില്ലെന്നുമാണ് എംപിമാരുടെ ആരോപണം. അതേസമയം ഹർജി ചൊവ്വാഴ്ച ശ്രദ്ധയിൽപ്പെടുത്താൻ ജസ്റ്റീസ് ജെ. ചെലമേശ്വർ അറിയിച്ചെന്ന് കോൺഗ്രസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News