Advertisement

പരിഹാസം അതിരുകടന്നു; മോദിക്കും അമിത് ഷായ്ക്കും സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

May 7, 2018
Google News 1 minute Read

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടികള്‍ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

അഴിമതി ആരോപണം പിന്‍വലിച്ച് മാപ്പു പറയാത്തപക്ഷം 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു. കര്‍ണാടകത്തില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ ‘സിദ്ധ റുപ്പയ’ സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ബന്ധങ്ങളെക്കാള്‍ വിലപ്പെട്ടത് പണമാണെന്നും പ്രധാനമന്ത്രി മോദി ആരോപണം ഉന്നയിച്ചിരുന്നു. സമാനമായ ആരോപണമാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യെദ്യൂരപ്പയും ഉന്നയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here