19
Mar 2019
Tuesday
100 News

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും; എബിപി ന്യൂസിന്റെ സര്‍വെ പ്രവചനം

Karnataka Election

കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എബിപി ന്യൂസിന്റെ സര്‍വേ ഫലം. ആകെ 223 സീറ്റില്‍ 97 സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപി 84 സീറ്റ് വരെ നേടിയേക്കാം. 37 സീറ്റ് നേടാന്‍ സാധ്യതയുള്ള ജെഡിഎസ് പിന്തുണക്കുന്നവര്‍ അധികാരത്തിലെത്തുമെന്നും സര്‍വേ ഫലം.

38 ശതമാനം വോട്ട് കോണ്‍ഗ്രസിനും 33 ശതമാനം വോട്ട് ബിജെപിക്കും ലഭിക്കുമ്പോള്‍ ജെഡിഎസ്സിന് 22 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. വികസനത്തിന് കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്ന് 38 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 32 ശതമാനം ബിജെപിയെ പിന്തുണക്കുന്നു.

Top