എത്ര പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി; കണക്കെടുപ്പിനൊരുങ്ങി മോദി സര്‍ക്കാര്‍

അധികാരത്തിലെത്തിയ ശേഷം എത്ര പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നതിന്റെ കണക്ക് തയ്യാറാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. കര്‍ണാടക തിരഞ്ഞെടുപ്പും 2019 ലെ പൊതുതിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാരിന്റെ നീക്കം.
പ്രതിവര്‍ഷം ഒരുകോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞാണ് മോദി അധികാരത്തിലെത്തിയത്. ഇതിനെ സാധൂകരിക്കാനാവശ്യമായ വിവരങ്ങള്‍ തേടുകയാണ് കണക്കെടുപ്പിന്റെ ലക്ഷ്യം. മാത്രമല്ല കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി ഓരോ മന്ത്രാലയങ്ങളും ഇത്രയും കാലത്തിനിടയ്ക്ക് നടപ്പിലാക്കിയ പദ്ധതികളും അതുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച തൊഴിലുകളേസംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here