മാഹിയിൽ സി പി എം നേതാവിനെ വധിച്ചു; പിന്നാലെ ആർ എസ് എസ് പ്രവർത്തകനും കൊല്ലപ്പെട്ടു

സിപിഐ(എം) മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടു.
സിപിഎം നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും വെട്ടേറ്റ് മരിച്ചു. മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്റെ മകൻ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജ് പറമ്പത്തി(42)നെയും കൊലപ്പെടുത്തുകയായിരുന്നു. രണ്ടു സംഭവങ്ങൾക്കു പിന്നിലും ആരാണെന്നു വ്യക്തമായിട്ടില്ല. വൻ പൊലീസ് സന്നാഹം മാഹി, തലശ്ശേരിക്കു സമീപം മടപീടിക എന്നിവിടങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്.
സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റിന്‍റെ പ്രസ്താവന
സിപിഐ(എം) മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ സ:കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതില്‍ ജില്ലാ സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസിന്‍റെ കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് സ:കണ്ണിപ്പൊയില്‍ ബാബുവിന്‍റെ കൊലപാതകത്തിലൂടെ തെളിയുന്നത്.ഒരു വര്‍ഷം മുന്‍പ് ബാബുവിനെ ആര്‍ എസ് എസുകാര്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കൂത്തുപറമ്പില്‍ ആര്‍ എസ് എസിന്‍റെ ആയുധപരിശീന ക്യാമ്പ് കഴിഞ്ഞതിന് ശേഷമാണ് നിഷ്ഠൂരമായിട്ടുള്ള ഈ കൊലപാതകം നടന്നത്.ഇത് ആര്‍ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ്.കൊലപാതക ഗൂഡാലോചനയെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കണമെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.ആര്‍ എസ് എസിന്‍റെ കാട്ടാളത്തത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് പാര്‍ട്ടി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here