നഷ്ട സ്വപ്‌നളുടെ കഥ പറഞ്ഞ് ലിവിങ്ങ് ദി ഡ്രീം

പലരും കരുതുന്നതുപോലെ വധുവാകുന്നതല്ല ഒരു ശരാശരി സ്ത്രീയുടെ സ്വപ്‌നം. മറ്റാരുടേയും ചിന്തകൾക്കപ്പുറത്തേക്കാണ് അവൾ ജനനം മുതൽ കാണുന്ന സ്വപ്‌നം. എന്നാൽ തന്റെ ഉറ്റവർക്കുവേണ്ടി ആ സ്വപ്‌നങ്ങളെല്ലാം ത്യജിച്ച് അവൾ ജീവിക്കും. അത്തരം സ്വപ്‌നങ്ങളെ കുറിച്ച് പറയുന്ന കവിതാ സമാഹാരമാണ് ലിവിങ്ങ് ദി ഡ്രീം. ദിവ്യ കാശിയുടെ കവിതാ സമാഹാരമാണ് ലിവിങ്ങ് ദി ഡ്രീം.
ഫെബ്രുവരി 21 നാണ് കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നത്. കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽവെച്ച് സിനിമാതാരം ജയരാജ് വാര്യരാണ് പുസ്തകം പ്രകാശനം ചെയ്തത്.
പല നാളുകളിലായി ദിവ്യ എഴുതിയ മുപ്പതോളം കവിതകളുടെ സമാഹാരമാണ് ഇത്. വായനക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് ദിവ്യയ്ക്ക് ലഭിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകയായ ദിവ്യ ഇപ്പോൾ ഓൺലൈൻ മാധ്യമ പ്രവർത്തന രംഗത്ത് സജീവമാണ്.
വൈറ്റ് ഫാൽകണാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ ഷോപ്പിങ് സൈറ്റുകളായ ആമസോൺ, ഫ്‌ലിപ്കാർട്ട് എന്നിവിടങ്ങളിലും ലോകമെമ്പാടുമുള്ള വിവിധ ബുക് സ്റ്റോളുകളിലും പുസ്തകം ലഭ്യമാകും.
living the dream
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here