Advertisement

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് ഡിജിപി; പ്രതികളെ ഉടന്‍ പിടികൂടും

May 8, 2018
Google News 0 minutes Read

കണ്ണൂരിലും മാഹിയിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഡിജിപി. കേസില്‍ പ്രതികളെ ഉടന്‍ പിടികൂടും. പുതുച്ചേരി പോലീസ് കേരള പോലീസിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യാപിക്കാതിരിക്കാന്‍ പോലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കും. ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here