സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണമല്ലെന്ന് നിര്‍മല സീതാരാമന്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണ രീതിയാണെന്ന വാദവും പ്രതിരോധമന്ത്രി തള്ളി. ചെറിയ കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. അതൊന്നും വസ്ത്രധാരണത്തിന്റെ പേരിലല്ല. പീഡനങ്ങളെ തടയാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
സ്ത്രീകള്‍ പീഡനത്തിരയാകുന്നത് കൂടുതലും വീട്ടില്‍ നിന്ന് അവരവരുടെ പ്രദേശങ്ങളില്‍ നിന്നോ ആണ്. അതും ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ആണ് എന്നതാണ് മറ്റൊരു സത്യം. അതുകൊണ്ടു തന്നെ എന്‍ഫോഴ്സ്മെന്‍റ് വനിതാ കമ്മീഷന്‍ എന്നിവ ഇത്തരം കേസുകളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here