കോഹ്‌ലിയെ പറന്നെടുത്ത് യൂസഫ് പത്താന്‍; വീഡിയോ കാണാം…
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ തിങ്കളാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ യൂസഫ് പത്താന്‍ പറന്ന് പുറത്താക്കിയത് സാക്ഷാല്‍ വിരാട് കോഹ്‌ലിയെ തന്നെ. നിമിഷം നേരം കൊണ്ട് ആ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാടിന്റെ വിക്കറ്റ് ഹൈദരാബാദ് താരം യൂസഫ് പത്താന്‍ ഒറ്റക്കയ്യില്‍ ചാടിയെടുക്കുകയായിരുന്നു.
39 റണ്‍സോടെ ബാറ്റ് ചെയ്യുകയായിരുന്ന കോലി ഷാക്കിബ് അല്‍ ഹസന്‍റെ പന്തില്‍ പുറത്താവുകയായിരുന്നു. ബാറ്റില്‍ കൃത്യമായി ടൈം ചെയ്യാതിരുന്ന ബാക്ക് മിഡില്‍ ഫീല്‍ഡില്‍ പത്താന്‍റെ തലയ്ക്ക് മുകളിലൂടെ പോകുകയായിരുന്നു. ഉയരത്തിന്‍റെ ആനുകൂല്യത്തില്‍ പത്താന്‍ ചാടി ഒറ്റക്കയ്യില്‍ പന്ത് പിടിക്കുകയായിരുന്നു.
— Faizal Khan (@faizalkhanm9) May 7, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here