കർണാടകയിൽ 10,000 വ്യാജ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തു

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കേ രാജരാജേശ്വരി നഗർ മണ്ഡലത്തിൽ നിന്ന് വൻതോതിൽ വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു. 10,000 വ്യാജ കാർഡുകളും ഒരുലക്ഷത്തോളം കൗണ്ടർ ഫോയിലുകളുമാണ് പിടിച്ചെടുത്തത്.
ഇന്നലെ രാത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാർ ഇ്ക്കാര്യം അറിയിച്ചത്. ആർ.ആർ. നഗർ മണ്ഡലത്തിൽ ആകെ 4,35,000 വോട്ടർമാരാണുള്ളത്. ഇപ്പോൾ 4.71 ലക്ഷം വോട്ടർമാരുണ്ട്. അതായത് ഏകദേശം 45,000 വോട്ടർമാർ കൂടി. ഇത് വ്യാജമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടിയെടുക്കും.
ജാലഹള്ളിൽ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാർട്ട്‌മെന്റിൽനിന്നാണ് വ്യാജ തിരിച്ചറിയിൽ കാർഡുകൾ കണ്ടെത്തിയത്. ആർ.ആർ. നഗർ എം.എൽ.എ. മുനിരത്‌നയുടെ അനുയായിയാണ് ഫഌറ്റുടമ. സ്റ്റീലിന്റെ പെട്ടിയിലാണ് കാർഡുകൾ കൂട്ടമായി സൂക്ഷിച്ചിരുന്നത്.
10000 fake voter ID seized from karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here