Advertisement

ഐഎസ്ആര്‍ഓ ചാരക്കേസ്; അന്വേഷണം വേണമെന്ന് സിബിഐ കോടതിയില്‍

May 9, 2018
Google News 0 minutes Read

ചാരക്കേസില്‍ അന്വേഷണം വേണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നാണ് സിബിഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചു.

അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നമ്പിനാരായണന് നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. നേരത്തെ കേസ് അന്വേഷിച്ചവരിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാമെന്നറയിച്ച കോടതി വീട് വിറ്റിട്ടായാലും അവർ നഷ്ടപരിഹാരം നൽകട്ടെയെന്നും നിരീക്ഷിച്ചു. ‌കേസ് അന്വേഷിച്ച സിബി മാത്യൂസിനെതിരെ ഉൾപ്പെടെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി തുടരും. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here