Advertisement

ഡോ. ഇസിജി സുദര്‍ശന്‍ അന്തരിച്ചു

May 14, 2018
Google News 0 minutes Read

പ്രമുഖ ഊര്‍ജ്ജ തന്ത്രജ്ഞന്‍ ഡോ. ഇസിജി സുദര്‍ശന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പത് തവണ ഇദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു. തിയററ്റിക്കല്‍ ഫിസിക്‌സിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. ക്വാണ്ടം ഒപ്‌ററിക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍. പ്രകാശത്തേക്കാള്‍ വേഗമുള്ള ടാക്യോണ്‍ കണത്തിന്റെ സാന്നിധ്യം ആദ്യം പ്രവചിച്ചു. 1931 സെപ്റ്റംബര്‍ 16 ന് കേരളത്തിലെ പള്ളത്താണ് ജനനം. സിഎംഎസ് കോളെജ് കോട്ടയം, മദ്രാസ് ക്രിസ്ത്യന്‍ കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here