പാണ്ഡ്യയെ പറന്നെടുത്ത് സഞ്ജു സാംസണ്‍; ഉഗ്രന്‍ ക്യാച്ച് കാണാം…

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ ഉഗ്രന്‍ ക്യാച്ച്. മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാനാണ് സഞ്ജു സാംസണ്‍ പറന്നത്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് പാണ്ഡ്യ ഉയര്‍ത്തിയടിച്ചു. എന്നാല്‍ മിഡ് വിക്കറ്റില്‍ 20 മീറ്ററോളം ഓടിയെത്തിയ സഞ്ജു വായുവില്‍ പറന്ന് പന്ത് കൈക്കലാക്കി. ഐപിഎല്‍ 11ാം സീസണിലെ മികച്ച ക്യാച്ചുകളില്‍ ഒന്നാണിതെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് ക്യാച്ചുകളാണ് സഞ്ജു സ്വന്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top