സൂപ്പർ താരങ്ങൾ കണ്മുന്നിൽ…! മേളയിലെ മെഴുക് പ്രതിമകൾക്ക് ജീവനില്ലെന്ന് വിശ്വസിക്കാൻ പ്രയാസം..!

ഫ്ളവേഴ്സ് ടെലിവിഷൻ മെയ് 11 മുതൽ 21 വരെ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ചിട്ടുള്ള കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി മുന്നേറുകയാണ്. പ്രശസ്ത താരങ്ങളുടെയും മഹാരഥന്മാരുടെയും മെഴുകിൽ തീർത്ത ശില്പങ്ങളടങ്ങിയ വാക്സ് മ്യൂസിയം മേളയിലെ ശ്രദ്ധേയമായ കാഴ്ചയാണ്.
പൂർണമായും മെഴുക് ഉപയോഗിച്ച് ഓരോ മാസം എടുത്താണ് ഓരോ ശില്പവും നിർമിക്കുന്നത് എന്ന് മെഴുക് ശില്പത്തിന്റെ നിർമാതാവ് വി.എസ് ഹരികുമാർ പറഞ്ഞു. ശില്പത്തിന് ആവശ്യമായ മുഴുവൻ മെറ്റീരിയൽസും വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഒരു ശില്പത്തിന് ഒന്നേകാൽ ലക്ഷത്തിൽ അധികം രൂപ ചിലവ് വരും.
മമ്മൂട്ടി, മോഹൻലാൽ , പ്രഭാസ്, രജനീകാന്ത്, ഷാരുഖ് ഖാൻ, എ.പി.ജെ അബ്ദുൽ കലാം, യേശുദാസ് തുടങ്ങിയവരുടെ ഒർജിനലിനെ വെല്ലുന്ന ശില്പങ്ങൾ നിർമിക്കാൻ ഇവരുടെയാരുടെയും അളവ് പോലും എടുത്തിട്ടില്ല എന്ന് കൂടി അറിയുമ്പോൾ ആണ് അത്ഭുതം ഇരട്ടിക്കുന്നത്. ഒരു ജോലിക്കാരുടെ പോലും സഹായമില്ലാതെയാണ് പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശിയായ ഹരികുമാർ തന്റെ ശില്പം പൂർത്തിയാക്കുന്നത്. ഹരികുമാറിന്റെ ശില്പങ്ങളുടെ ആദ്യ പ്രദർശനമാണ് ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിലേത്. മേളയിൽ മെഴുക് ശില്പങ്ങൾ കാണാനും ശില്പങ്ങൾക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ജനങ്ങളുടെ മത്സരമാണ്. ഇതൊക്ക ശില്പങ്ങളാണെന്ന് വിശ്വസിക്കുക പ്രയാസമാണെന്നാണ് കാഴ്ചക്കാർ പറയുന്നത്.
ഫ്ലവേഴ്സ് എക്സ്പോ സന്ദർശിച്ച ആന്റോ ആന്റണി എം.പി സ്വന്തമായി മ്യൂസിയം നിർമിക്കാൻ എന്ത് സഹായവും ചെയ്യാമെന്ന് ഹരി കുമാറിന് ഉറപ്പ് നൽകി. മേളയിലെത്തിയ സിനിമാ താരങ്ങളായ ടിനി ടോമിനും അൻസിബ ഹസനും ശില്പങ്ങളെ കുറിച്ച് ഗംഭീര അഭിപ്രായമായിരുന്നു.
പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.
ആന്റോ ആന്റണി എംപി എപിജെ അബ്ദുള്‍ കലാമിന്റെ മെഴുക് പ്രതിമക്കൊപ്പം
നടി അന്‍സിബ ഹസനും ശില്പി ഹരികുമാറും
നടന്‍ ടിനി ടോമിനൊപ്പം ശില്പി ഹരികുമാര്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here