സഞ്ജുവിനെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം
മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍. ഐപിഎല്‍ 11-ാം സീസണില്‍ സഞ്ജു പുറത്തെടുക്കുന്ന മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഷെയ്ന്‍ വോണ്‍ സഞ്ജുവിനെ വിലയിരുത്തിയത്. സഞ്ജു ഇന്ത്യയുടെ ഭാവി താരമാണെന്ന് വോണ്‍ പറഞ്ഞു.
“എല്ലാത്തരം പിച്ചിലും സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ സഞ്ജുവിന് കഴിയുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തിളങ്ങാനുള്ള എല്ലാ സാധ്യതകളും താരത്തിനുണ്ട്. സഞ്ജു വി സാംസണും റിഷഭ് പന്തുമാണ് അടുത്തിടെ ഇന്ത്യയിലുണ്ടായ മികച്ച യുവതാരങ്ങള്‍. ഐപിഎല്ലില്‍ മികച്ച താരങ്ങള്‍ക്കൊപ്പം സമയം ചിലവിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സഞ്ജുവായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ വരുംകാല ഹീറോ”– വിഖ്യാത സ്‌പിന്നര്‍ പറയുന്നു.
ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. 12 മത്സരങ്ങളില്‍ നിന്ന് 34.45 ശരാശരിയില്‍ 379 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here