ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും: സിദ്ധരാമയ്യ

ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട്. ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്. ഡി. കുമാരസ്വാമിക്കൊപ്പമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണറാണ് ഇതേ കുറിച്ച് തീരുമാനത്തിലെത്തേണ്ടത്. ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും. കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറുമെന്ന് എച്ച്.ഡി. കുമാരസ്വാമിയും വ്യക്തമാക്കി. എന്നാല്‍, ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഒരാഴ്ച്ചത്തെ സമയം നല്‍കിയിട്ടുണ്ട്. ബംഗളൂരുവില്‍ വെച്ച് ജെഡിഎസിന്റെ പാര്‍ലമെന്ററി യോഗം ഉടന്‍ ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here