ലോകകപ്പിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ച് ബ്രസീലും അര്‍ജന്റീനയും
റഷ്യന്‍ ലോകകപ്പിനായുള്ള സാധ്യത ടീമിനെ ബ്രസീലും അര്‍ജന്റീനയും പ്രഖ്യാപിച്ചു. ബ്രസീല്‍ 23 അംഗ ടീമിനെയും അര്‍ജന്റീന 35 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചത്.
റിവര്‍പ്ലേറ്റ് ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, റെയ്‌സിങിന്റെ മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ സെഞ്ച്വൂറിയന്‍, സ്‌പോര്‍ട്ടിങ് മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവര്‍ അര്‍ജന്റീനന്‍ ടീമിലെ പുതുമുഖങ്ങളാണ്. മെസ്സി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം സാംപോളി പ്രഖ്യാപിച്ച ടീമിലുണ്ട്. മെസ്സി, ഡിബാല, ഇക്കാര്‍ഡി, അഗ്വേറോ, ഡിമരിയ, ഹിഗ്വെയിന്‍ എന്നിവര്‍ അടങ്ങുന്ന അറ്റാക്കിങ് നിരതന്നെയാകും അര്‍ജന്റീനയുടെ ശക്തി.
ബ്രസീല്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കില്‍നിന്ന് പൂര്‍ണമായും മോചിതനാകാത്ത നെയ്മറും ടീമിലുണ്ട്. എന്നാല്‍ പരിക്കേറ്റ ഡാനി ആല്‍വസിനു പകരം മാഞ്ചസ്റ്റര്‍ സിറ്റി ടീമിലെ ഡാനിലോ ടീമിലെടുത്തു. ഗബ്രിയേല്‍ ജീസസ്, കൂടിഞ്ഞോ, ഡഗ്ലസ് കോസ്റ്റ, പൗളീഞ്ഞോ, മാഴ്‌സലോ എന്നിവരുമുണ്ട്.
[SELECCIÓN MAYOR] Jorge Sampaoli dio a conocer la nómina de 35 jugadores preseleccionados para el Mundial de #Rusia2018. pic.twitter.com/skT2VIZ6Wh
— Selección Argentina (@Argentina) May 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here