Advertisement

റംസാന്‍ പ്രമാണിച്ച്‌ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

May 16, 2018
Google News 0 minutes Read
terrorist attacked kashmir camp killed

റംസാന്‍ പ്രമാണിച്ച്‌ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അടുത്ത 30 ദിവസത്തേക്ക് മേഖലയില്‍ സൈനിക നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് ഇക്കാര്യം അറിയിച്ചത്. സമാധാനാന്തരീക്ഷത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നതിനാണ്‌  ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആക്രമണം ഉണ്ടാവുകയോ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് അധികാരമുണ്ടായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here