Advertisement

കൊളീജിയം യോഗം ഇന്ന്; കെ.എം. ജോസഫിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും

May 16, 2018
Google News 0 minutes Read

നിര്‍ണായക കൊളീജിയം യോഗം ഇന്ന് വീണ്ടും ചേരും. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമെടുത്തേക്കും. കേന്ദ്ര സര്‍ക്കാരിലേക്ക് ഒരിക്കല്‍ കൂടി കെ.എം. ജോസഫിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ഇന്ന് ചേരുന്ന കൊളീജിയത്തില്‍ ആവശ്യപ്പെടും. ഇന്ന് വൈകീട്ട് 4.15നാണ് കൊളീജിയം ചേരുക.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് ജോസഫിന്‍റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു. കൂടുതൽ സുപ്രീംകോടതി ജഡ്ജിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ട സാഹചര്യത്തിലാണ് അന്തിമ തീരുമാനം ഇന്നത്തേക്ക് മാറ്റിയത്. ആന്ധ്ര, തെലങ്കാന, കൊൽക്കത്ത, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച തീരുമാനവും ഇന്നുചേരുന്ന കൊളീജിയം എടുത്തേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here