ഹാജർ വിളിക്കുമ്പോൾ ജയ് ഹിന്ദ് എന്ന് പറയണം; പുതിയ പരിഷ്‌കാരവുമായി സർക്കാർ

മധ്യപ്രദേശിൽ സ്‌കൂളുകളിൽ ഇനി മുതൽ ഹാജർ വിളിക്കുമ്പോൾ കുട്ടികൾ ജയ് ഹിന്ദ് എന്ന് പറയണമെന്ന് മധ്യപ്രദേശ് സർക്കാർ. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളിൽ രാജ്യസ്‌നേഹം വർധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തൽ.
കഴിഞ്ഞ വർഷം നവംബറിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിജയ് ഷാ ഇത്തരമൊരു നിർദേശം ആദ്യമായി മുന്നോട്ട് വച്ചത്. ഹാജർ വിളിക്കുമ്പോൾ യെസ് സർ,യെസ് മാം എന്ന് പറയുന്നതിന് പകരം ജയ് ഹിന്ദ് ന്നെ് വിളിക്കണമെന്നാണ് നിർദ്ദേശം. സതാന ജില്ലിലെ സ്‌കൂളുകളിൽ ഈ പരിഷ്‌കാരം നടപ്പാക്കി വിജയിച്ചശേഷമാണ് സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ തീരുമാനമായത്.
സംസ്ഥാനത്തെ 1,22,000 സർക്കാർ സ്‌കൂളുകളിൽ ആദ്യപടിയായി ഈ ഉത്തരവ് നടപ്പാക്കും. പിന്നാലെ സ്വകാര്യ സ്‌കൂളുകളിലും ഇത് നടപ്പാക്കാനാണ് ശിവ രാജ്‌സിങ് ചൗഹാൻ സർക്കാരിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here