Advertisement

കോട്ടയത്ത് 322 കിലോ നിരോധിക പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു

May 17, 2018
Google News 0 minutes Read
322 kilogram banned plastic seized from kottayam

കോട്ടയത്ത് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 322 കിലോ നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എംഎൽ റോഡ്, ശാസ്ത്രി റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 50 മൈക്രോണിൽ താഴെയുള്ള നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തത്.

ശാസ്ത്രി റോഡിലെ മണർകാട് സ്‌റ്റോഴ്‌സിൽ നിന്നും പൂപ്പൽ ബാധിച്ച കൊപ്ര വിൽപ്പനക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധന നടത്തിയ കടകളിൽ ആറ് എണ്ണത്തിന് നോട്ടീസ് നൽകി.

നഗരസഭ ആരോഗ്യവിഭാഗം പരിശോധനക്കിറങ്ങിയ വിവരം അറിഞ്ഞ് ഭുരിഭാഗം ആളുകളും കടകളിൽ സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക്കുകൾ മറ്റ് സ്ഥലങ്ങളിലേക്ക് താത്കാലികമായി മാറ്റിയതായും ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു. നഗരസഭ ആരോഗ്യവിഭാഗം പരിശോധനക്കിറങ്ങിയ വിവരം അറിഞ്ഞ് ഭുരിഭാഗം ആളുകളും കടകളിൽ സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക്കുകൾ മറ്റ് സ്ഥലങ്ങളിലേക്ക് താത്കാലികമായി മാറ്റിയതായും ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here