ഇച്ഛാശക്തിയുടെ നേർരേഖകൾ പ്രകാശനം ഞായറാഴ്ച

vipin wilfred

വിപിൻ വിൽഫ്രഡിന്റെ ഇച്ഛാശക്തിയുടെ നേർരേഖകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കും. പ്രതിസന്ധികളുടെ കനൽ വഴികളിലൂടെ ഇടറാതെ മുന്നേറി, ലോകത്തിന്റെ നെറുകയോളമെത്തിയ ഊർജ്ജപ്രവാഹിനികളായ ഇരുപത് പെൺജീവിതങ്ങളുടെ കഥ പറയുന്ന പുസ്തകമാണിത്. വാഗമൺ മിത്രനികേതനിൽ രാവിലെ 10.30നാണ് പ്രകാശന ചടങ്ങ്. സ്ത്രീ ശാക്തീകരണ, ട്രേഡ് യൂണിയൻ പ്രവർത്തക നളിനി നായികാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പ്രകാശന ചടങ്ങിന് ശേഷം ‘മാറുന്ന പെണ്ണിടങ്ങൾ’ എന്ന വിഷയത്തിൽ പൊതു ചർച്ച നടക്കും.


vipin wilfred

Top