Advertisement

പ്രസ് ക്ലബ് ജേണലിസം കോഴ്‌സ്:അപേക്ഷ ക്ഷണിച്ചു

May 18, 2018
Google News 1 minute Read
journalism

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സർക്കാർ അംഗീകൃത ഡിപ്ലോമാ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രിന്റ്, ഇലക്‌ട്രോണിക് ബാച്ചുകളിലേയ്ക്കുള്ള കോഴ്‌സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. അവസാന വർഷ ഡിഗ്രി പരീക്ഷയെഴുതിട്ടുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28.

പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാഫോം തിരുവനന്തപുരം പ്രസ് ക്ലബ് ഓഫിസിൽനിന്ന് നേരിട്ട് 250രൂപയ്ക്ക് ലഭ്യമാകും.  250 രൂപയുടെ ഡ്രാഫ്റ്റ് സഹിതം  സെക്രട്ടറി,  പ്രസ് ക്ലബ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ തപാൽ മാർഗവും ലഭിക്കും.www.keralapressclub.com എന്ന വെബ്‌സൈറ്റിലും ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ തിരികെ ലഭിക്കാനുള്ള അവസാന തിയതി മെയ് 31.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം 0471- 2330380,2338950, 2331642

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here